പി പി ചെറിയാൻ
കാലിഫോർണിയ:അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള ഓറഞ്ച് കൗണ്ടിയിൽ വൻ രാസ സ്ഫോടന ഭീഷണിയെത്തുടർന്ന് നാൽപ്പതിനായിരത്തോളം ആളുകളോട് അടിയന്തിരമായി ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകി.
ഗാർഡൻ ഗ്രോവിലെ ഒരു എയ്‌റോസ്‌പേസ് നിർമ്മാണ ശാലയിലെ കൂറ്റൻ ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ‘മെഥിൽ മെതാക്രിലേറ്റ്’ എന്ന വിഷലിപ്തമായ രാസവസ്തുവിന്റെ വാൽവുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഈ ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാൻ രാജ്യത്തെ പ്രമുഖ വിദഗ്ധർ ശ്രമിച്ചുവരികയാണ്. നിലവിൽ ടാങ്കിന് മുകളിലേക്ക് തുടർച്ചയായി വെള്ളം സ്പ്രേ ചെയ്ത് താപനില നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
തീപിടിക്കാൻ സാധ്യതയുള്ളതും ശ്വസിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ കെമിക്കലാണിത്. നിലവിൽ ആർക്കും പരിക്കുകളോ വായു മലിനീകരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടുത്ത ജാഗ്രതയിലാണ് അധികൃതർ.
Leave a Comment
Your comment will be visible after admin approval.