തിരുവനന്തപുരം: ചേന്തിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ കസ്റ്റഡിയില്‍. കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ ശ്രീകാര്യം പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ വഴിയില്‍ തടയല്‍, അസഭ്യം പറച്ചില്‍, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, അന്യയമായി തടഞ്ഞുവെക്കല്‍, അപമാര്യാദയായിപെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് ഡിസിസി അംഗം ചേന്തി അനിലിനെതിരെ പൊലീസ് കേസെടുത്തത്.
സ്ഥലത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയുള്‍പ്പടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നാണ് അനിലിന്റെ വിശദീകരണം.
Leave a Comment
Your comment will be visible after admin approval.