കാൻസാസ് സിറ്റിയിൽ തുടർച്ചയായ വെടിവെപ്പ്: പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ 25,000 ഡോളർ പ്രതിഫലം

Global Indian Writer · June 21, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

കാൻസാസ്: കാൻസാസ് സിറ്റിയിലുണ്ടായ തുടർച്ചയായ വെടിവെപ്പുകളെത്തുടർന്ന് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഏരോഹെഡ് സ്റ്റേഡിയത്തിന് സമീപമുള്ള പ്രധാന പാതയിലടക്കം (I-70) നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും വേൾഡ് കപ്പ് കാണികളെ കൊണ്ടുപോയ ഊബർ ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേസിലെ പ്രതിയായ ഓസ്കർ സാഞ്ചസ്-മുനിയോസ് (22) എന്ന യുവാവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. പ്രതി സായുധനും അപകടകാരിയുമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ആറോളം വെടിവെപ്പ് സംഭവങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർ ഉടൻ തന്നെ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.