ഷിക്കാഗോയിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി: ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്

Global Indian Writer · October 29, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഷിക്കാഗോ:ഷിക്കാഗോയിലെ സമീപ നഗരമായ ഒറോറയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രത്തിന് നേരെ നടന്ന ഭീകരാക്രമണ പദ്ധതിയുടെ പശ്ചാത്തലത്തിൽ, അമേരിക്കയിലെ ഷിക്കാഗോ സബർബൻ മേഖലകളിലെ ആരാധനാലയങ്ങളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു.

ഇന്ത്യൻ അമേരിക്കൻ വംശജർ കൂടുതലായി വസിക്കുന്ന നേപ്പർവില്ലിൽ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾക്ക് മുൻകരുതലിന്റെ ഭാഗമായി സൗജന്യ സുരക്ഷാ പരിശോധനയും പ്രത്യേക പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്.വെസ്‌ലി യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ സംഘടിപ്പിച്ച മതസൗഹാർദ്ദ കൂട്ടായ്മയിലാണ് നേപ്പർവില്ല് പൊലീസ് ചീഫ് ജേസൺ ആറസ് പുതിയ സുരക്ഷാ നടപടികൾ വിശദീകരിച്ചത്.

വെളിച്ച സംവിധാനങ്ങൾ ഉറപ്പുവരുത്തൽ, സിസിടിവി ക്യാമറകൾ സ്ഥാപിക്കൽ, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനങ്ങൾ തുടങ്ങിയ സൗജന്യ സേവനങ്ങൾ പൊലീസ് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി 911-ൽ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒക്ടോബർ 11-ന് നവരാത്രി ആഘോഷങ്ങളുടെ തുടക്കത്തിലാണ് ഒറോറയിലെ ബാലാജി ക്ഷേത്രത്തെ ലക്ഷ്യമിട്ട് അക്രമണ പദ്ധതി തയ്യാറാക്കിയത്.

പിടിയിലായ പ്രതിയുടെ മാനെഫെസ്റ്റോയിൽ ഇന്ത്യക്കാർ, ജൂതന്മാർ, ആഫ്രിക്കൻ അമേരിക്കക്കാർ എന്നിവരുൾപ്പെടെയുള്ള വിവിധ സമൂഹങ്ങൾക്കെതിരെ കടുത്ത വിദ്വേഷ സന്ദേശങ്ങൾ അടങ്ങിയിരുന്നതായി സംഘാടകർ വ്യക്തമാക്കി. സംഭവത്തിൽ പ്രദേശത്തെ ഇന്ത്യൻ സമൂഹവും മറ്റ് മതവിഭാഗങ്ങളും കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.