ഷിക്കാഗോയിൽ വൻ സുരക്ഷാ റെയ്ഡ്: 305 പേർ അറസ്റ്റിൽ, 24 കുട്ടികളെ രക്ഷപ്പെടുത്തി

Global Indian Writer · July 4, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഷിക്കാഗോ:ഷിക്കാഗോയിൽ കഴിഞ്ഞ 60 ദിവസമായി നടന്ന “ഓപ്പറേഷൻ ന്യൂ ഡോൺ” എന്ന വൻ സുരക്ഷാ റെയ്ഡിൽ 305 കുറ്റവാളികൾ അറസ്റ്റിലാവുകയും, കാണാതായതും തട്ടിക്കൊണ്ടുപോയതുമായ 24 കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.

മയക്കുമരുന്ന് കടത്ത്, കൊള്ള, കുട്ടികളെ ചൂഷണം ചെയ്യൽ, ആയുധക്കടത്ത് തുടങ്ങിയ അക്രമങ്ങൾക്കെതിരെ എഫ്.ബി.ഐ , ഡി.ഇ.എ ഉൾപ്പെടെ 11 പ്രമുഖ ഫെഡറൽ ഏജൻസികൾ സംയുക്തമായാണ് ഈ ദൗത്യം നടത്തിയത്. മേയ് 1-ന് ആരംഭിച്ച ഈ നീക്കത്തിലൂടെ ഇതുവരെ 140 പുതിയ ക്രിമിനൽ കേസുകളിലായി 179 പേർക്കെതിരെ ഫെഡറൽ കോടതിയിൽ കുറ്റം ചുമത്തിയിട്ടുണ്ട്.

കുറ്റവാളി ശൃംഖലകളെ അടിച്ചമർത്താൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പൂർണ്ണ സജ്ജമാണെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഈ വിജയമെന്ന് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.