ധർമേന്ദ്ര പ്രധാൻ രാജി ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി

Global Indian Writer · July 23, 2026 · 1 min read · 0 Comments · 0 Shares

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവിശ്യപ്പെട്ടുള്ള പ്രതിഷേധം കടുക്കുന്നു. ധർമേന്ദ്ര പ്രധാൻ രാജി ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി. ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. സിജെപിയുമായുള്ള സമവായ ചർച്ച അനിശ്ചിതത്വത്തിൽ. ഡൽഹിയിൽ ഇന്നും നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.


ധർമേന്ദ്ര പ്രധാനെതിരെയുള്ള രോഷം തെരുവിൽ കടുപ്പിക്കുകയാണ് യുവാക്കൾ. രാജ്യ തലസ്ഥാനത്ത് ആയിരക്കണക്കിന് പേർ അർധ രാത്രിയിലും ഒത്തുകൂടി. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ധർമേന്ദ്ര പ്രധാന്‍റെ രാജി ഉറപ്പാക്കുന്നത് വരെ സമരം അവസാനിക്കില്ലെന്ന് കേന്ദ്രത്തിനയച്ച കത്തിൽ സോനം വാങ് ചുക്‌ വ്യക്തമാക്കി. വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് രാഹുൽ ഗാന്ധി നിലപാട് കടുപ്പിച്ചു. എന്നാൽ പ്രതിപക്ഷം ഏക പക്ഷീയമായി പെരുമാറുന്നതായി ജെ.പി നഡ്ഡ തിരിച്ചടിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.