ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി. കേന്ദ്രം വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറുന്നത് രാജ്യത്തെ യുവാക്കളോടുള്ള വിശ്വാസവഞ്ചനയാണ്. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ജന്തര്‍ മന്തറിലേതിന് സമാനമായ മറ്റൊരു സമരത്തിന് തയ്യാറാകുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട പട്ടിക സര്‍ക്കാര്‍ ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സിജെപി ആരോപിച്ചു. സമരം അവസാനിപ്പിക്കുന്നതിന് മുമ്പ് നല്‍കിയ ഉറപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പിന്മാറാന്‍ ശ്രമിക്കുകയാണെന്ന് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസ്, ലീഗല്‍ അഫയേഴ്‌സ് ലീഡ് രത്‌ന സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Leave a Comment
Your comment will be visible after admin approval.