ടെക്സസിലെ കോളിസ്‌വില്ലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Global Indian Writer · September 14, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ടെക്സസ് :വടക്കൻ ടെക്സസിലെ കോളിസ്‌വില്ലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇതൊരു കൊലപാതകവും ആത്മഹത്യയുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച വൈകുന്നേരം 4:15ഓടെ ബ്ലൂബെണ്ണറ്റ് ഡ്രൈവിലെ ഒരു വീട്ടിലാണ് സംഭവം. പരിക്കേറ്റ സ്ത്രീക്ക് വെടിയേറ്റതായും പുരുഷന് സ്വയം വെടിയേറ്റതായും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളില്ലെന്നും കോളിസ്‌വിൽ പോലീസ് അറിയിച്ചു. ഔദ്യോഗിക തിരിച്ചറിയലിനു ശേഷം മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിടും.

Share this story

Leave a Comment

Your comment will be visible after admin approval.