തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പ്രതിപക്ഷ ഉപ നേതൃപദവി നൽകില്ലെന്ന സിപിഎം നിലപാട് യോഗത്തിൽ ചർച്ചയാകും. പദവിയിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ. അതേസമയം സിപിഐ നിലപാട് ഘടകകക്ഷികൾ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ എന്ത് നിലപാട് സിപിഐ സ്വീകരിക്കും എന്നത് നിർണായകമാകും. ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്.
അതേസമയം സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയിലെ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകും. നേതൃമാറ്റം സൂചന നൽകുന്നതാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് . സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും ഉൾപ്പെടെ വൻ വീഴ്ച കേരളത്തിൽ ഉണ്ടായെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ വൻ വിമർശനത്തിനും സാധ്യതയുണ്ട്. സിപിഎം വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബറിൽ കോഴിക്കോട് വെച്ച് ചേരും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
Leave a Comment
Your comment will be visible after admin approval.