ആലപ്പുഴ: ‘പൊളിറ്റിക്കല്‍ ക്രിമിനല്‍’ പരാമര്‍ശത്തില്‍ ജി. സുധാകരന്‍ എംഎല്‍എക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എച്ച്. സലാം. പ്രയോഗത്തിലൂടെ സുധാകരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതിയില്‍ വന്ന് പറയട്ടെയെന്ന് സലാം പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ ഇല്ലാതിരുന്നിട്ടും സുധാകരന്‍ സ്വന്തം നിലയില്‍ പണം പിരിച്ചുവെന്നും എന്നാല്‍ ഈ പണം പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും സലാം ആരോപിച്ചു.
സുധാകരന്‍ കുറച്ചു നാളുകളായി നിരന്തരമായി പാര്‍ട്ടി നേതാക്കളെയും വനിതാ നേതാക്കളെയും ആക്ഷേപിക്കുകയാണെന്ന് സലാം പറഞ്ഞു. അത് കുറച്ചു കടന്ന് വ്യക്തിപരമായ അധിക്ഷേപമായും പേരെടുത്തു പറഞ്ഞ് മോശമായി ചിത്രീകരിക്കുന്ന നിലയിലേക്കും വളര്‍ന്നു. അതിനെതിരെ പാര്‍ട്ടി അനുവാദത്തോടുകൂടി നിയമ നടപടിയിലേക്ക് പോകും. അദ്ദേഹം എന്റെയും സജി ചെറിയാന്റെയും പേര് പറഞ്ഞ് പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് പറഞ്ഞു. എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായിട്ടില്ല. പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് പറഞ്ഞാല്‍ രാഷ്ട്രീയ കുറ്റവാളി എന്നാണ്. രാഷ്ട്രീയ കുറ്റവാളി എന്ന ആ പദത്തിന്റെ അര്‍ത്ഥം വെച്ച് കണക്കിലെടുത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലാം പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആയിരിക്കും. സുധാകരന്റെ ഭാവം കണ്ടാല്‍ തോന്നുക കുറ്റം ചെയ്തവരാണ് ഇവര്‍ എന്ന മട്ടിലാണ്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് കോടതിയില്‍ വന്ന് പറയട്ടെ -സലാം പറഞ്ഞു.
സുധാകരനെതിരെ സാമ്പത്തിക ആരോപണവും എച്ച്. സലാം ഉന്നയിച്ചു. 2021ല്‍ താന്‍ വിജയിച്ച തെരഞ്ഞെടുപ്പിന്റെ മുന്‍പായി തന്റെ പേരിലും പാര്‍ട്ടിയുടെ പേരിലും സുധാകരന്‍ പണം പിരിച്ചുവെന്ന് സലാം ആരോപിച്ചു. ആ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്നും ഇലക്ഷന്‍ കമ്മിറ്റിക്കോ പാര്‍ട്ടിക്കോ തരാത്ത പണം തിരിച്ച് അവര്‍ക്ക് കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജി. സുധാകരന്‍ പറഞ്ഞ കണക്കെല്ലാം വ്യത്യസ്തമാണ്. കൃത്യമായ കണക്കൊന്നും പറഞ്ഞിട്ടില്ല. സിപിഎമ്മിന്റെ പേരിലും സ്ഥാനാര്‍ത്ഥിയായിരുന്ന തന്റെ പേരിലും പിരിച്ച പണത്തിന്റെ കണക്ക് അദ്ദേഹം പരസ്യപ്പെടുത്തണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്ന് സലാം പറഞ്ഞു.
കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷാജഹാനെ സുധാകരന്‍ വര്‍ഗീയവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. നേരത്തെ തന്നെയും ഒരു സംഘടനയുടെ പേര് ചേര്‍ത്ത് വര്‍ഗീയവാദിയാക്കാന്‍ സുധാകരന്‍ ശ്രമിച്ചു. മറ്റൊരാളോട് ദേഷ്യം തോന്നിയാല്‍ ജാതിയും മതവും വര്‍ഗീയതയും ആയുധമായി സുധാകരന്‍ ഉപയോഗിക്കരുത് -സലാം പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.