തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ പൊതിച്ചോറ് വിതരണം അനുവദിക്കില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്ന് സിപിഎം. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ക്രൂരവും അപലപനീയമാണ്. മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകയാണ് പൊതിച്ചോറ് വിതരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
‘ഒരു ദിവസം ഏതാണ്ട് നാല്‍പ്പതിനായിരത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ വിതരണം ചെയ്യുന്നത്. 2017 ജനുവരി 1 മുതല്‍ തുടങ്ങിയ ഈ പ്രവര്‍ത്തനം 9 വര്‍ഷം പിന്നിടുമ്പോള്‍ 61 ആശുപത്രികളിലെ രോഗികളും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ ആശ്രയമാണെന്നും പാവപ്പെട്ട ജനങ്ങളോട് യു.ഡി.എഫിനുള്ള സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്ന’തെന്നും സിപിഎം സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.