മഴക്കെടുതി ഫലപ്രദമായി കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് എം.വി ഗോവിന്ദൻ

Global Indian Writer · August 3, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും സങ്കീർണമായ മറ്റു പ്രശ്നങ്ങളും അഭിമുഖീകരിക്കാനും ഫലപ്രദമായി കൈകാര്യം ചെയ്യാനും യുഡിഎഫ് സർക്കാരിന് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പ്രളയ സാഹചര്യമുണ്ടായിട്ടും കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളെ കൃത്യമായി അറിയിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയാൽ അതിലൊരു കളവുണ്ടാവുമെന്നും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിറവേറ്റണം. ഇടതുമുന്നണി അധികാരത്തിൽ ഇരുന്നപ്പോൾ യുഡിഎഫ് സ്വീകരിച്ച സമീപനം അല്ല ഇപ്പോൾ ഞങ്ങൾ സ്വീകരിക്കുന്നത്. മുഴുവനാളുകളും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങണം എന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.