തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

Global Indian Writer · August 30, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂര്‍: പയ്യന്നൂരിന് പിന്നാലെ ഇന്ന്‌ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കും. മയ്യിലിൽ നടക്കുന്ന പൊതു യോഗത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സംസാരിക്കും. ഇന്നലെ പയ്യന്നൂരിലെ രണ്ട് ഇടങ്ങളില്‍ നടന്ന പൊതുയോഗത്തില്‍ വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എയെ കടുത്ത ഭാഷയിൽ പിണറായി വിമർശിച്ചിരുന്നു.

1970ന് ശേഷം ആദ്യമായാണ് തളിപ്പറമ്പിൽ സിപിഎം പരാജയപ്പെടുന്നത്. മണ്ഡലത്തിൽ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് പാര്‍ട്ടി അവലോകന യോഗത്തില്‍ വിലയിരുത്തിയിരുന്നു. പി.കെ ശ്യാമളയെ സ്ഥാനാര്‍ഥി ആക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദന്‍ സിപിഎം വിട്ട് യുഡി എഫ് സ്വതന്ത്രനായി മത്സരിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.