ഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായുള്ള പിബി യോഗമാണിത്. കേരളത്തിലും ബംഗാളിലും പാർട്ടി തിരുത്തൽ നടപടികളിലേക്ക് കടക്കാനിരിക്കെയുള്ള യോഗം പ്രധാനമാണ്. കേരളത്തിലെ ഇടതുപക്ഷ ഐക്യത്തിൽ വിള്ളൽ സൃഷ്ടിച്ച ഉപനേതൃപദവി പിബി അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചേക്കും.
അണികൾക്ക് തെറ്റുപറ്റിയെന്നും നേതൃത്വത്തിന് വീഴ്ചയില്ലെന്ന തരത്തിലുള്ള പിണറായി വിജയന്‍റെ വിമർശനത്തിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. അടുത്തവർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യവും പിബി ചർച്ച ചെയ്യും.
Leave a Comment
Your comment will be visible after admin approval.