തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ വീഴ്ചകൾ തിരുത്താൻ കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ തുറന്ന വിമർശനത്തിന് ആഹ്വാനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ബേബി, ജനപക്ഷത്തുനിന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒന്നരമണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ ഇഡി അന്വേഷണ വിവാദം കാര്യമായി പരാമർശിച്ചില്ല.
വിശാല സംസ്ഥാന സമിതി തുടങ്ങുന്നതിനു തൊട്ട് മുന്‍പ് പോലും നേതൃത്വത്തിന് തെറ്റ് പറ്റിയെന്നു സമ്മതിക്കാൻ പല മുതിർന്ന നേതാക്കളും മടിച്ചപ്പോൾ വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി തുറന്നു സമ്മതിച്ചു. വീഴ്ചകൾക്ക് പല കാരണങ്ങൾ ഉണ്ട്. അതിലൊന്നാണ് വ്യാജ പ്രതീതി നിർമാണം. ആർഎസ്എസ് സിപിഎം ബന്ധമുണ്ടെന്ന ആരോപണം പോലും ചിലർ വിശ്വസിച്ചു. കാന്തപുരത്തിന്റെ വിവാദപ്രസ്താവനയെ മുമ്പും തള്ളിപ്പറഞ്ഞ എം എ ബേബി വിശാല സംസ്ഥാന സമിതി വേദിയിൽ പേരെടുത്ത് പറയാതെയാണ് കുറ്റപ്പെടുത്തിയത്.
Leave a Comment
Your comment will be visible after admin approval.