Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി, കാറിൽ കൂട്ടബലാത്സംഗം: 4 പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി, കാറിൽ കൂട്ടബലാത്സംഗം: 4 പേർ അറസ്റ്റിൽ

ബെംഗളൂരു : പാർക്കിലിരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ പീഡിപ്പിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. മാർച്ച് 25നാണ് കോറമംഗല നാഷനൽ ഗെയിംസ് വില്ലേജ്‌ പാർക്കിൽനിന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.

രാത്രിയിൽ സുഹൃത്തുമായി പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവതി. പ്രതികളിലൊരാൾ ഇവരുടെ സമീപത്തെത്തി രാത്രി പാർക്കിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്തു. സുഹൃത്തിനെ പറഞ്ഞയച്ചശേഷം ഇയാൾ കാറുമായി പാർക്കിന് പുറത്തു കാത്തുനിന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഓടുന്ന കാറിൽ പുലർച്ചെ വരെ യുവതിയെ നാലു പേരും ചേർന്ന് പീഡിപ്പിച്ചു. പിന്നീട് യുവതിയെ വീടിന് സമീപത്ത് ഇറക്കിവിട്ടു. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments