ഡാളസിലെ മെസ്കിറ്റിൽ കുടുംബവഴക്കിനെത്തുടർന്ന് വെടിവെയ്പ്പ്: രണ്ട് കൗമാരക്കാർ കൊല്ലപ്പെട്ടു

Global Indian Writer · October 15, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡാളസ് : ഡാളസ് കൗണ്ടിയിലെ മെസ്കിറ്റിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് കൗമാരക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കുടുംബവഴക്കിനെത്തുടർന്നാണ് ഈ ദാരുണ സംഭവം.

മെസ്കിറ്റിലെ ആംബർ സ്പ്രിങ്സ് ഡ്രൈവിൽ ചൊവാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് വെടിവെയ്പ്പുണ്ടായത്.
ഒരേ കുടുംബത്തിലെ രണ്ട് കൗമാരക്കാരാണ് വെടിയേറ്റു മരിച്ചത്.
20 വയസ്സുകാരനായ മറ്റൊരു യുവാവിന് പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

മുടിവെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് വെടിവെയ്പ്പിൽ കലാശിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.