ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഗീന കുമാരിക്കെതിരെ പ്രോസിക്യൂഷൻ കോടതിയിൽ

Global Indian Writer · July 3, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഗീന കുമാരിക്കെതിരെ പ്രോസിക്യൂഷൻ കോടതിയിൽ. ഗീന കുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായ വിവരങ്ങൾ കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂട്ടർ തിരുവനന്തപുരം ജില്ലാ കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.

കേസിൽ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട് സ്വീകരിച്ചതിനാണ് തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ സർക്കാർ സ്ഥാനത്ത് നിന്ന് നീക്കിയത്.പകരം എ. സന്തോഷ് കുമാറിനെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.