പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കണമെന്ന് CBSEയ്ക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Global Indian Writer · August 25, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കണമെന്ന് CBSEയ്ക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. CBSE ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ നിർദേശം നൽകിയത്.

OSM തകരാർ, ത്രിഭാഷാ നയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യക്ഷമമായ നടപടികൾ ഉറപ്പാക്കണമെന്നും പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.

CBSE നടപ്പാക്കുന്ന വിവിധ പരിഷ്കാരങ്ങളും യോഗത്തിൽ മന്ത്രാലയം വിലയിരുത്തി. വിദ്യാർത്ഥികളുടെ താൽപര്യം മുൻനിർത്തി പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദേശം നൽകി.

Share this story

Leave a Comment

Your comment will be visible after admin approval.