ഡോ. ഫൗച്ചിക്കെതിരെ രൂക്ഷമായ വിമർശനവുമായി റാപ്പർ നിക്കി മിനാജ്

Global Indian Writer · August 1, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

കോവിഡ് മഹാമാരിയുടെ കാലത്തെ നടപടികളുടെ പേരിൽ അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. ആന്റണി ഫൗച്ചിക്കെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത റാപ്പർ നിക്കി മിനാജ് രംഗത്ത്. എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെയാണ് ഫൗച്ചിയുടെ ഭാവി ഇരുണ്ടതാണെന്ന് അവർ പ്രവചിച്ചത്.

ഫൗച്ചിയുടെ തെറ്റായ നയങ്ങൾ കാരണം കുഞ്ഞുങ്ങളും ഗർഭിണികളും പ്രായമായവരുമടക്കം നിരവധി പേർ കടുത്ത മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്ന് നിക്കി മിനാജ് ആരോപിച്ചു.

ഫൗച്ചിക്ക് ഭാവിയിൽ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുമെന്നും ട്യൂബിലൂടെ ഭക്ഷണം കഴിക്കേണ്ട അവസ്ഥ വരുമെന്നും അവർ പരിഹസിച്ചു.

ഫൗച്ചിയുടെ നടപടികൾ കാരണം ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും കോടികളുടെ നികുതിപ്പണം തട്ടിപ്പുകാർ കൊള്ളയടിച്ചതായും അവർ കുറ്റപ്പെടുത്തി.

അടുത്തിടെ പുറത്തുവന്ന ഫൗച്ചിയുടെ ഡയറിക്കുറിപ്പുകളെ പരിഹസിച്ചുകൊണ്ട്, കൗമാരക്കാരന്റെ വേഷം ധരിച്ച ഫൗച്ചിയുടെ ഒരു എഐ ചിത്രവും നിക്കി പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

സമീപകാലത്തായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത പിന്തുണക്കാരിയായി മാറിയ നിക്കി മിനാജ്, മുൻ ട്രംപ് ഭരണകാലത്തെ കോവിഡ് പ്രതിരോധ നയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഫൗച്ചിക്കെതിരെ ഈ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.