പി പി ചെറിയാൻ
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു ബാറിന് പുറത്ത് തോക്കുചൂണ്ടി നിന്ന യുവതിയെ ഡെപ്യൂട്ടി വെടിവെച്ചുകൊന്നു. ശനിയാഴ്ച രാത്രി 10:30-ഓടെ ഒൾഡ് ടൗണിലെ ‘സൺ ഓൺ ദി ബീച്ച്’ ബാറിലുണ്ടായ സംഘർഷത്തിനിടയിലാണ് സംഭവം.
ഒസ്കിയോള കൗണ്ടിയിലെ ബാറിലാണ് സംഭവം നടന്നത്. ഒരാളുമായി വഴക്കുണ്ടാക്കിയ യുവതി തോക്കുമായി പുറത്തേക്ക് പോവുകയും ഇയാളുടെ നേരെ തോക്ക് ചൂണ്ടുകയും ചെയ്തു.
തോക്ക് താഴെയിടാൻ പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും യുവതി അനുസരിച്ചില്ല. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടെന്ന് കണ്ട് ഒരു ഡെപ്യൂട്ടി യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴ് വർഷമായി സർവീസിലുള്ള ഡെപ്യൂട്ടിയെ പെയ്ഡ് അഡ്മിനിസ്ട്രേറ്റീവ് ലീവിലേക്ക് മാറ്റി. ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ലോ എൻഫോഴ്സ്മെന്റ് (FDLE) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.