ഗർഭിണിയായ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; തീയിടുമ്പോൾ ജീവനുണ്ടായിരുന്നെന്ന് കണ്ടെത്തൽ

Global Indian Writer · October 10, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

നോർത്ത് വെയിൽസ് :യുവതിയെ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിതിരിവ്. വെയിൽസിൽ കത്തിനശിച്ച വാനിൽ നിന്നാണ് ഗർഭിണിയായ സമന്ത നതാലി ഫിത്തിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാന് തീയിടുമ്പോൾ അവർ ജീവനോടെയുണ്ടായിരുന്നുവെന്നും പൊള്ളലേറ്റാണ് മരണം സംഭവിച്ചതെന്നും കോടതിയിൽ വെളിപ്പെടുത്തി.

വെയിൽസിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് വാഹനം കത്തുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമന്തയുടെ മൃതദേഹം കണ്ടെത്തിയത്.

റൈലിലെ വെല്ലിംഗ്ടൺ റോഡിൽ നിന്നുള്ള 38 കാരനായ തോമസ് ബെല്ലിനെ വെള്ളിയാഴ്ച കൊലക്കുറ്റം ചുമത്തി മോൾഡ് ക്രൗൺ കോടതിയിൽ ഹാജരാക്കി തുടർന്ന് പ്രതിയെ റിമാൻഡു ചെയ്തു..
കൊലപാതക കുറ്റം ചുമത്തപ്പെട്ട 38 കാരനായ തോമസ് ബെൽ കോടതിയിൽ ഹാജരായി. സമന്തയെ തനിക്കറിയാമെന്ന് സമ്മതിച്ചെങ്കിലും വാന് തീയിട്ടത് താനല്ലെന്നാണ് ഇയാളുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് 47 വയസ്സുള്ള മറ്റൊരുയാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ അവസാനത്തോടെ തോമസ് ബെൽ വീണ്ടും കോടതിയിൽ ഹാജരാകും. 2027 ഏപ്രിൽ മാസത്തിൽ വിചാരണ ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം.

Share this story

Leave a Comment

Your comment will be visible after admin approval.