ജര്‍മനിയില്‍ മരിച്ച മലയാളികളുടെ മരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല; മനഃപൂര്‍വമുള്ള തീവയ്പാണെന്ന് റിപ്പോര്‍ട്ട്

Global Indian Writer · October 15, 2026 · 1 min read · 0 Comments · 0 Shares

ബോഹും : ജര്‍മനിയിലെ ബോഹുമില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന് പേരും മലയാളികളുടേയും മരണം മനപൂര്‍വ്വം നടന്നതാണെന്ന് റിപ്പോര്‍ട്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടല്ല; മനഃപൂര്‍വമുള്ള തീവയ്‌പെന്ന് സ്ഥിരീകരണംഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകളല്ല തീപിടിത്തത്തിന് കാരണമെന്ന് ഫൊറന്‍സിക്, അഗ്‌നിശമന വിദഗ്ധരുടെ പരിശോധനയില്‍ വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മനഃപൂര്‍വം തീയിട്ടതാണെന്ന സംശയത്തെത്തുടര്‍ന്ന് ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന 41കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന പ്രത്യേക പൊലീസ് സംഘമായ മൊര്‍ഡ്‌കൊമിഷന്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തീവയ്പിന് പിന്നില്‍ മുന്‍വൈരാഗ്യമോ മറ്റെന്തെങ്കിലും തര്‍ക്കങ്ങളോ ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്.

അറസ്റ്റിലായ വ്യക്തിയുടെ പൗരത്വം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ റൊമാനിയന്‍ പൗരനാണെന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

ജോലി തേടി ജര്‍മനിയിലെത്തിയ മൂവരും രണ്ടാഴ്ച മുന്‍പാണ് ബോഹുമിലെ ഹോഫ്‌സ്‌ട്രേഡെ മേഖലയിലെ പോസ്റ്റ്‌സ്ട്രാസെയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്‌ലാറ്റില്‍ ഒരുമിച്ച് താമസം തുടങ്ങിയത്. പുതിയ ജീവിതവും സ്വപ്നങ്ങളും കെട്ടിപ്പടുക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ദുരന്തം മൂന്ന് കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി.

കൊല്ലം സ്വദേശിനി അഞ്ജലി ജൂലൈയില്‍ ജര്‍മനിയിലെത്തികൊല്ലം ചാമക്കട അശ്വിന്‍ ഭവനില്‍ ജോയ്ഷീല ദമ്പതികളുടെ മകളാണ് അഞ്ജലി ജോയ്. ഈ വര്‍ഷം ജൂലൈയിലാണ് ജോലിക്കായി ജര്‍മനിയിലെത്തിയത്. സ്വകാര്യ കമ്പനിയുടെ വെയര്‍ഹൗസ് സര്‍വീസിലായിരുന്നു ജോലി. ബി.എഡ്. ബിരുദധാരിയാണ്. സഹോദരി അശ്വനി എസ്. ജോയ്.

ഹോട്ടല്‍ മേഖലയില്‍ ജോലി തേടിയെത്തിയ സിവിന്‍എറണാകുളം കാലടി മാണിക്കമംഗലം കൊണൂരാന്‍ ഹൗസില്‍ ജോണി ഔസേപ്പിന്റെയും പരേതയായ ലിസിയുടെയും മകനാണ് സിവിന്‍ ജോണി. ജര്‍മനിയില്‍ ഹോട്ടല്‍റസ്റ്ററന്റ് മേഖലയില്‍ ജോലി തേടിയാണ് എത്തിയത്.

ന്മ ജിം ട്രെയിനറായിരുന്ന നോവ ആറുമാസം മുന്‍പെത്തിഇടുക്കി ശാന്തിഗ്രാം കൊച്ചേടത്ത് ഹൗസില്‍ റിട്ട. എസ്.ഐ. കെ.പി. സാബുവിന്റെയും ആരോഗ്യവകുപ്പ് ജീവനക്കാരിയായ ജ്യോതി സാബുവിന്റെയും മകളാണ് നോവ സാബു. നാട്ടില്‍ ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന നോവ ആറുമാസം മുന്‍പാണ് ജര്‍മനിയിലെത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.