7 വർഷം യുഎസിൽ താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബില്ല് സെനറ്റിൽ അവതരിപ്പിച്ചു

Global Indian Writer · July 31, 2026 · 1 min read · 0 Comments · 0 Shares

(എബി മക്കപ്പുഴ)

യുഎസ് ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം ആകുന്ന പുതിയ ബില്ല് യു എസ സെനറ്റിൽ ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പഡില്ല അവതരിപ്പിച്ചു മുൻ കാലത്തു യുഎസിൽ ഉണ്ടായിരുന്ന ബില്ല് ഭേദഗതി ചെയ്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.വർഷങ്ങളായി താമസിക്കുന്ന ആളുകളുടെ ഏറ്റവും വലിയ സ്വപ്നമാണ് യുഎസ് ഗ്രീൻ കാർഡ് , അല്ലെങ്കിൽ സ്ഥിരതാമസം. എന്നാൽ പലരും സ്ഥിരതാമസം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്.എന്നാൽ ഇതിനു പരിഹാരം എന്ന രീതിയിൽ യുഎസ് സെനറ്റിൽ പുതിയ ബില്ല് അവതരിപ്പിച്ചിരിക്കുകയാണ്.ഈ ബില്ലിന്റെ പേര്’ റീന്യൂയിങ് ഇമ്മിഗ്രേഷൻ പ്രൊവിഷൻസ് ഓഫ് ദി ഇമ്മിഗ്രേഷൻ ആക്ട് ഓഫ് 1929 എന്നാണ്. ഇത് ഒരു പുതിയ ബില് അല്ല. നേരത്തെ 1929-ൽയുഎസിൽ ഉണ്ടായിരുന്ന ഒരു ബില്ലിന്റെ പുതുക്കലാണ്. ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 249 അഥവാ രജിസ്ട്രി പ്രൊവിഷൻ എന്ന ബില്ലിന്റെ പുതിയ ഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.

ഈ പുതിയ ബില്ല് പ്രകാരം, പഴയ കട്ട് ഓഫ് തീയതി 1972 പൂർണ്ണമായും ഒഴിവാക്കും. പകരം റോളിംഗ് 7-ഇയർ റെസിഡൻസി എന്നത് മാനദണ്ഡമാക്കി കൊണ്ടുവരും. ഏത് വർഷത്തിൽ യുഎസിൽ എത്തിയാലും , തുടർച്ചയായി 7 വർഷം നിയമപരമായി താമസിച്ചിട്ടുള്ള ഏത് വ്യക്തിക്കും ഗ്രീൻ കാർഡിന് അപേക്ഷിക്കാം.

അപ്രായോഗികമായ യുഎസ് ഇമിഗ്രേഷൻ നിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കാനുള്ള നിർണ്ണായക ചുവടുവെപ്പാണിത്.എന്നാൽ ഈ ബിൽ സെനറ്റിലും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലും പാസ്സായി പ്രസിഡന്റ് ഒപ്പുവെച്ചാൽ മാത്രമേ നിയമമാകൂ .

Share this story

Leave a Comment

Your comment will be visible after admin approval.