റിയാദ്: സൗദിയിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോയാണ് മുഴുവൻ സർവീസുകളും നവംബർ 30 വരെ നീട്ടിവെച്ചത്. ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റദ്ദാക്കൽ നീട്ടുന്നത്. വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം ഉൾപ്പെടെ ഇൻഡിഗോ സൗദിയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കൽ നീട്ടി. നേരത്തെ ജിദ്ദ, മദീന നവംബർ 21 വരെയായിരുന്നു റദ്ദാക്കൽ. ആകാശ എയറും ഇതേ കാലയളവിലേക്ക് നേരത്തെ റദ്ദാക്കൽ പ്രഖ്യാപിച്ചിരുന്നു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദ നവംബർ 21 വരെയും ദമാം, റിയാദ് എന്നിവിടങ്ങളിലേക്ക് നവംബർ 30 വരെയുമാണ് നിലവിൽ കാൻസൽ ചെയ്തിട്ടുള്ളത്. എന്നാൽ സൗദി കമ്പനികളായ ഫ്ലൈനാസും സൗദി എയർലൈൻസും ഫ്ലൈ അദീലും സർവീസുകൾ നടത്തുന്നുണ്ട്. കോഴിക്കോട്, കൊച്ചി ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ സർവീസും ഫ്ലൈനാസും സൗദി എയർലൈൻസും ആരംഭിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ പൂർണമായും സർവീസ് അവസാനിപ്പിച്ചതോടെ ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയർന്നു. ഉംറ തീർത്ഥാടകർ ഉൾപ്പെടെ വിദേശ വിമാനക്കമ്പനികളെ ആശ്രയിച്ചാണ് യാത്രാപ്രശ്നം പരിഹരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.