കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. നിഖിൽ, വാരിസ്, ഷൈജൽ, ഫെബിഷ് എന്നിവരോടാണ് അടുത്തയാഴ്ച കൊച്ചിയിലെ ഇഡി സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇവർക്കെതിരെ നടപടി. കേസിൽ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാണ് ഇവരെക്കുറിച്ചുള്ള ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നേരത്തെ മുഹമ്മദ് റിയാസിന്റെയും വീണയുടെയും വീടുകളിലും ഓഫീസുകളിലും ഇഡി പരിശോധന നടത്തിയിരുന്നു.
Leave a Comment
Your comment will be visible after admin approval.