ഇൻകാസ്–ഒഐസിസി തൃശൂർ ജില്ലാ ഗ്ലോബൽ പ്രതിനിധി സമ്മേളനം ഡിസംബർ 28ന്; നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും

Global Indian Writer · November 18, 2026 · 1 min read · 0 Comments · 0 Shares

തൃശൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് ഇൻകാസ്–ഒഐസിസി തൃശൂർ ജില്ലാ ഗ്ലോബൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഓൺലൈൻ യോഗം ചേർന്നു. ഡിസംബർ 28 തിങ്കളാഴ്ച വൈകിട്ട് 3 മുതൽ 6 വരെ തൃശൂർ ഡിസിസി ഓഫീസിലാണ് സമ്മേളനം നടക്കുക. നൂറിലധികം പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. മന്ത്രിമാർ, കെപിസിസി–ഡിസിസി ഭാരവാഹികൾ, എംഎൽഎമാർ തുടങ്ങിയവരെ ചടങ്ങിൽ പങ്കെടുപ്പിക്കാനും തീരുമാനമായി.

പ്രവാസികളുമായി ബന്ധപ്പെട്ട നോർക്കയുടെ പ്രവർത്തനങ്ങൾ, പ്രവാസി ക്ഷേമ പെൻഷൻ, ഇൻഷുറൻസ് മേഖല എന്നിവയിലെ അനിശ്ചിതത്വങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം അടുത്തയാഴ്ച ഡിസിസി ഓഫീസിൽ നടത്തണമെന്ന നിർദേശവും യോഗം അംഗീകരിച്ചു.

മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തു. ഒഐസിസി–ഇൻകാസിന്റെ ഭാഗമായി ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ കോ-ഓർഡിനേഷൻ കമ്മിറ്റി ആദ്യമായാണ് ഇത്തരത്തിൽ ഒരു ആഗോള പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ കമ്മിറ്റി ചെയർമാൻ എൻ.പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.എ. രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. സുഭാഷ് ചന്ദ്രബോസ്, അബ്ദുൾ നാസ്സർ, കെ.എച്ച്. താഹിർ, ഷാജി കാസ്മി, ഫൈസൽ തഹാനി, നാസ്സർ അൽദാന, ചന്ദ്രപ്രകാശ് ഇടമന, ബി. പവിത്രൻ, റിയാസ് ചെന്ത്രാപ്പിന്നി, ഫിറോസ് മുഹമ്മദാലി, ഷാഫി അഞ്ചങ്ങാടി, അയൂബ് പി.എ., ഉമേഷ് വള്ളൂർ, ടോജി മുല്ലശ്ശേരി, രാജാറാം മോഹൻ, സുനിൽ അരുവായ്, അലാവുദീൻ (യുഎഇ), മണികണ്ഠൻ (ഒമാൻ), ബന്നി വാടാനപ്പള്ളി, നാസ്സർ വലപ്പാട് (സൗദി അറേബ്യ), സജിത്ത് ശങ്കർ (കെനിയ), ആന്റോ വാഴപ്പിള്ള (കുവൈത്ത്), ഷാജു പീറ്റർ (യുഎസ്എ), ഷഫീർ നബ്യാശ്ശേരി (പോർച്ചുഗൽ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എൻ.എ. ഹസ്സൻ നന്ദി രേഖപ്പെടുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.