ബിജെപി അംഗത്വം രാജിവെക്കാൻ ഒരുങ്ങി പത്മജ വേണുഗോപാൽ

Global Indian Writer · November 18, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ബിജെപി അംഗത്വം രാജിവെക്കാൻ ഒരുങ്ങി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ. ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡൻ്റുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് തീരുമാനം. അടുത്ത ദിവസം രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറിയേക്കും എന്നാണ് വിവരം.

തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ നിന്ന് വേണ്ട പരിഗണന പത്മജക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സജീവമായ പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുന്ന സാഹചര്യമായിരുന്നു. ബിജെപിയുടെ പല പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വലിയ പ്രതീക്ഷയോടെയായിരുന്നു പത്മജ എത്തിയിരുന്നത്. ഗവർണർ പദവി, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പദവി തുടങ്ങി വലിയ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കുമെന്നും പ്രതീക്ഷിച്ചു. പദവികൾ ആവശ്യപ്പെട്ട് പലതവണ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതുമാണ്. എന്നാൽ ആ ചർച്ചകളൊക്കെ പരാജയമായിരുന്നു. പദവികളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, പാർട്ടിയിൽ നിന്ന് തികഞ്ഞ അവഗണനയും നേരിടേണ്ടി വന്നു.

Share this story

Leave a Comment

Your comment will be visible after admin approval.