ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ മുൻ അധ്യാപിക അറസ്റ്റിൽ. ഫ്ലോറിഡയിലെ ഹെർണാണ്ടോ കൗണ്ടിയിലെ ഗ്രേസ് എജ്യുക്കേഷൻ അക്കാദമിയിൽ താൽക്കാലിക അധ്യാപികയായിരുന്ന മിയ അസെവെഡോ ഗല്ലാർഡോയാണ് (20) കേസിൽ അറസ്റ്റിലായത്.
നവംബർ നാലിന് വിദ്യാർഥിയുടെ അമ്മ മകന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അധ്യാപികയുടേതെന്ന് കരുതുന്ന അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓഗസ്റ്റ് 7 മുതൽ നവംബർ 4 വരെയാണ് മിയ സ്കൂളിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നത്. ഈ മാസം അഞ്ചിനാണ് മിയയും വിദ്യാർഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹെർണാണ്ടോ കൗണ്ടി ഷെരീഫ് ഓഫിസിൽ വിവരം ലഭിച്ചത്.
പൊലീസ് ചോദ്യം ചെയ്തപ്പോൾ ഏതാനും മാസങ്ങളായി മിയയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് വിദ്യാർഥി മൊഴി നൽകി. ഒക്ടോബർ 31ന് അധ്യാപികയുടെ വാഹനത്തിന്റെ പിൻസീറ്റിൽവച്ച് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും വിദ്യാർഥി വെളിപ്പെടുത്തി. വിദ്യാർഥിയുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മിയ ലൈംഗിക ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന നിരവധി സന്ദേശങ്ങൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. വാഹനത്തിന്റെ പിൻസീറ്റിൽവച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചും സന്ദേശങ്ങളിൽ പരാമർശിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നവംബർ നാലിന് മിയ ജോലി രാജിവച്ചു. നവംബർ 11നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരയുമായോ മറ്റ് പ്രായപൂർത്തിയാകാത്തവരുമായോ ബന്ധപ്പെടരുതെന്നും ഇന്റർനെറ്റ് സൗകര്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.