Monday, May 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfമദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന് 2.25 കോടി രൂപ സംഭാവന നൽകി മലയാളി വ്യവസായി

മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന് 2.25 കോടി രൂപ സംഭാവന നൽകി മലയാളി വ്യവസായി

അബൂദബി: യു.എ.ഇ പ്രഖ്യാപിച്ച മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന് 2.25 കോടി രൂപ ( ഒരു മില്യൻ ദിർഹം) സംഭാവന ചെയ്ത് മലയാളി വ്യവസായി. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് തുക പ്രഖ്യാപിച്ചത്. റമദാനിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് യു.എ.ഇ വേറിട്ട ഈ പദ്ധതി പ്രഖ്യാപിച്ചത്.

അമ്മമാർക്ക് ആദരമർപ്പിക്കാനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ചതാണ് മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിൻ. ലോകമെമ്പാടും വിദ്യാഭ്യാസ സഹായം നൽകാനായി സ്ഥാപിച്ച ഒരു ബില്യൺ ദിർഹം ഫണ്ടിലേക്കാണ് ഈ സംഭാവന. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ സാമൂഹ്യ പ്രതിബദ്ധതക്കും യുഎഇയുടെ സഹായ സന്നദ്ധതക്കുമുള്ള പിന്തുണയാണിതെന്ന് ഡോ. ഷംസീർ വയലിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments