Wednesday, September 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസൗദിയിൽ കാറ്റിനും മഴയ്ക്കും സാധ്യത

സൗദിയിൽ കാറ്റിനും മഴയ്ക്കും സാധ്യത

ജിദ്ദ: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചില മേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കാറ്റടിക്കും.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ മിക്ക പ്രദേശങ്ങളിലും കാാലാവസ്ഥയിൽ മാറ്റമുണ്ടാകും. തബൂക്ക്, അൽ-ജൗഫ്, ഹായിൽ, അൽ-ഖാസിം, റിയാദ്, മദീന, കിഴക്കൻ മേഖല, വടക്കൻ അതിർത്തി എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിൽ തിങ്കൾ മുതൽ ബുധൻ വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ തബൂക്ക്, ഹായിൽ, അൽ-ഖാസിം, അൽ-ഷർഖിയ, റിയാദ്, മക്ക, മദീന, അൽ-ജൗഫ്, എന്നീ മേഖലകളുടെ വിവിധ ഭാഗങ്ങളിലാണ് മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കാറ്റടിക്കുക. ഇത് പൊടിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

തബൂക്ക്, അൽ-ജൗഫ്, ഹായിൽ, വടക്കൻ അതിർത്തി, മദീന മേഖലയുടെ വടക്ക് എന്നീ മേഖലകളിൽ തിങ്കൾ മുതൽ വെള്ളി വരെ താപനില നാലു മുതൽ ഒമ്പതു ഡിഗ്രി വരെ എത്തുമെന്നും തണുപ്പ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments