Thursday, December 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ നിയമവിധേയമായി കഴിയുന്ന എല്ലാ പ്രവാസികൾക്കും സ്വദേശികൾക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

ജി സി സി രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ ഏത് തൊഴിൽ പ്രൊഫഷനുകളിൽ ഉള്ളവരാണെങ്കിലും പ്രൊഫഷന്‍ മാനദണ്ഡമാക്കാതെ എല്ലാവര്‍ക്കും വിസ ലഭ്യമാക്കും. ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായ ഇവന്റുകള്‍, വിനോദ പരിപാടികളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയെല്ലാം ഇത്തരം വിസയില്‍ വരുന്നവര്‍ക്ക് അനുവദനീയമാണ്. എന്നാല്‍ ഇവര്‍ക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കര്‍മങ്ങളുടെ ദിനങ്ങളില്‍ ഉംറ നിര്‍വഹിക്കുന്നതിനോ അനുമതിയില്ല.

https://visa.mofa.gov.sa/ എന്ന വെബ്സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതല്‍ മൂന്ന് മാസത്തേക്ക് സാധുതയുള്ളതായിരിക്കും. ഇത്തരം വിസയില്‍ അനുവദനീയമായ താമസ കാലയളവ് 30 ദിവസമാണ്. 90 ദിവസം വരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന ഒരു വര്‍ഷത്തേക്ക് സാധുതയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും ലഭ്യമാണ്.
 വിസക്ക് അപേക്ഷിക്കുന്നതിന് 18 വയസ് പൂര്‍ത്തിയാവണം. കുട്ടികള്‍ക്ക് രക്ഷിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് ആറ് മാസത്തേയും റസിഡന്‍സി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണം. അപേക്ഷകര്‍ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകള്‍ പൂര്‍ത്തിയാക്കുകയും സൗദിയില്‍ പ്രവേശിക്കുമ്ബോള്‍ അംഗത്തെ അനുഗമിക്കുകയും വേണം. 300 റിയാലാണ് വിസ ഫീസ്. വിസ ലഭിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments