ദുബായ്: സഭകളുടെ ഐക്യം സമൂഹനന്മയ്ക്കാകണമെന്നും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് മുമ്പോട്ടു പോകുക ക്രിസ്തു ദര്‍ശനത്തിന്റെ ഭാഗമാണെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവിച്ചു.
കെ.സി.സി. ദുബായ് സോണിന്റെ പുനര്‍ക്രമീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. പ്രകാശ്. റവ. സ്റ്റീഫന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സോളമന്‍ ഡേവിഡ്, ടൈറ്റസ് പുലൂരാന്‍, സുജ ഷാജി, ബ്ലസണ്‍ ആന്റണി, ലിജു മാത്യു സാം, ജോണ്‍സണ്‍ ബി.റ്റി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : പ്രസിഡന്റ് റവ. സ്റ്റീഫന്‍ ജോസഫ്, വൈസ് പ്രസിഡന്റുമാര്‍ റവ. ലിനു ജോര്‍ജ്, സോളമന്‍ ഡേവിഡ്, ടൈറ്റസ് പുലൂരാന്‍, സുജ ഷാജി, സെക്രട്ടറി ബ്ലസണ്‍ ആന്റണി, ജോയിന്റ് സെക്രട്ടറി ലിജു മാത്യു സാം, ട്രഷറാര്‍ ജോണ്‍സണ്‍ ബി. റ്റി, കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍മാര്‍ ടിസണ്‍ പി യേശുദാസ്, ഷൈമോള്‍ റെജി, ഫിലിപ്പ് ഈശോ, ജോണ്‍ സി. എബ്രഹാം.