Friday, December 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfയുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ

ദുബായ് : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച ഉച്ചയോടെ മഴ പെയ്തു. അബുദാബി, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലാണ് നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഉച്ചയോടെ അബുദാബി തീരത്ത് മേഘങ്ങൾ രൂപപ്പെടുകയും തുടർന്ന് അൽ ദഫ്ര മേഖലയിലെ ഘിയാത്തിയിൽ നേരിയ മഴ പെയ്യുകയുമായിരുന്നുവെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) അറിയിച്ചു. ഉച്ചയ്ക്ക് 1.38ന് റാസൽഖൈമയിൽ മേഘാവൃതമായ കാലാവസ്ഥയും അൽ റംസ്, വാദി ഹഖീൽ, ഖാട്ട്, ഗീലാൻ എന്നിവിടങ്ങളിൽ നേരിയ മഴയും അനുഭവപ്പെട്ടു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments