ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച സിപിഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയുടെ കര്‍ശന ജാമ്യ വ്യവസ്ഥകള്‍

Global Indian Writer · August 3, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച സിപിഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയുടെ കര്‍ശന ജാമ്യ വ്യവസ്ഥകള്‍. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കണം. പതിനായിരം രൂപ വീതം പ്രതികള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവയ്ക്കണം. ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കർശന ജാമ്യ വ്യവസ്ഥയിലുണ്ട്.

സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ശനിയാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴും പ്രതികള്‍ ഹാജരാകണം, കണ്‍ടോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ അധികാര പരിധിയില്‍ പ്രവേശിക്കരുത് തുടങ്ങിയവയും ഹൈക്കോടതിയുടെ കർശന ജാമ്യ വ്യവസ്ഥയിലുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.