തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷണത്തിന് സമിതിയെ രൂപീകരിച്ച് സർക്കാർ. ഡോ. ഷർമ്മിള മേരി ജോസഫ് ചെയർപേഴ്സണായും ഡോ. രേണു രാജ് കൺവീനറായുമുള്ള അന്വേഷണ സമിതിയാണ് രൂപികരിച്ചത്. അതത് സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും അന്വേഷണ സമിതിയിലുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ മാനേജിംഗ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവരും അംഗങ്ങളാണ്.
ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അന്വേഷണ പരിധിയിൽ വരും. ശിപാർശകൾ അടക്കം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് കാലത്തെ ഉപകരണങ്ങൾ വാങ്ങിയതുൾപ്പടെ അന്വേഷണപരിധിയിൽ വരും.
Leave a Comment
Your comment will be visible after admin approval.