പി പി ചെറിയാൻ
ചിക്കാഗോ: ഇല്ലിനോയി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ആൻഡ് പ്രൊഫഷണൽ റെഗുലേഷൻ (IDFPR) ഏജൻസിയുടെ കീഴിലുള്ള ഹോം മെഡിക്കൽ എക്യുപ്‌മെന്റ് ആൻഡ് സർവീസസ് ബോർഡ് അംഗമായി സനീഷ് ജോർജിനെ നാമനിർദേശം ചെയ്തു.
സ്വകാര്യ വസതികളിലേക്ക് വൈദ്യോപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു സമിതിയാണിത്. സ്വകാര്യ വസതികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സേവനം നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക, അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, പ്രൊഫഷണൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നിവയാണ് IDFPR-ന്റെ ഹോം മെഡിക്കൽ എക്യുപ്‌മെന്റ് ആൻഡ് സർവീസസ് ബോർഡിന്റെ മുഖ്യ ഉത്തരവാദിത്തങ്ങൾ.
കഴിഞ്ഞ ടേമിൽ IDFPR-ന്റെ അംഗമായി പ്രവർത്തി പരിചയമുള്ള സനീഷ് ജോർജ്, നിലവിൽ ISRC ബോർഡ് അംഗമായും വെബ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ, MARC മിഡ്‌വെസ്റ്റിന്റെ മുൻ സെക്രട്ടറിയായും എജ്യുക്കേഷണൽ കോർഡിനേറ്ററായും അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.