ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ ആക്കിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹിയിൽ കർഷക സമരം ശക്തി പ്രാപിക്കുന്നതിനിടെ സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ച് മടങ്ങിയെത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഡൽഹി പൊലീസ് വീട്ടുതടങ്കൽ ആക്കിയതെന്നാണ് ആം ആദ്മി പാർട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രധാന ഗേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നും ആം ആദ്മി നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ചതിനു പിന്നാലെ ബിജെപി നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന് ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഡിസിപി നോർത്ത് പറഞ്ഞു.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയെന്ന് പാർട്ടിയും, ഇല്ലായെന്ന് ദില്ലി പൊലീസും
By globalindia
0
48
Previous articleകര്‍ഷക സമരം 13-ാം ദിവസം; ഭാരത ബന്ദില്‍ കേരളമില്ല
RELATED ARTICLES
താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി വിലക്കി
globalindia - 0
കൊച്ചി : സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദ്ദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ എല്ലാ വകുപ്പുകൾക്കും കൈമാറണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ...
പൊന്നാനി സിപിഎമ്മിൽ പൊട്ടിത്തെറി : നൂറുകണക്കിന് പ്രവർത്തകർ പാര്‍ട്ടി പാതകയുമായി തെരുവിലറങ്ങി
globalindia - 0
മലപ്പുറം: പ്രാദേശിക ഘടകത്തിലെ പ്രതിഷേധം അവഗണിച്ച് സംസ്ഥാന നേതൃത്വം പി.നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിനെ പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പൊന്നാനിയിൽ പാര്‍ട്ടി പാതകയുമായി തെരുവിലറങ്ങി പ്രതിഷേധിച്ചത്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ...
കോവിഡ് വാക്സിനെടുത്താൽ റമദാ൯ നോമ്പ് മുറിയില്ല: ദുബായ് ഗ്രാന്റ് മുഫ്തി
globalindia - 0
ദുബായ്: കോവിഡ് വാക്സി൯ കുത്തിവെച്ചാൽ നോമ്പ് മുറിയില്ലെന്ന് ദുബായ് ഗ്രാന്റ് മുഫ്തി ഡോ. ഷെയ്ഖ് അഹ്മദ് ബി൯ അബ്ദുൽ അസീസ് അൽ ഹദ്ദാദ്. മറ്റു ഇഞ്ചക്ഷനുകൾ പോലെ തന്നെ വാക്സി൯ മസിലിനികത്തേക്ക് കുത്തി...