ബാപ്പുജി നേടിത്തന്ന ഭാരത സ്വാതന്ത്ര്യത്തിന്റെ 80-ാം പിറന്നാൾ ഇന്ന്. ഝാൻസി റാണിയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ജന്മനാടിനായി ജീവൻ നൽകി. “സ്വരാജ് എന്റെ ജന്മാവകാശം” എന്നു പ്രഖ്യാപിച്ചു ബാലഗംഗാധര തിലക്. ഗോപാലകൃഷ്ണ ഗോഖലെയിൽ നിന്ന് സമര പാഠങ്ങൾ പഠിച്ച ഗാന്ധിജി അഹിംസയുടെ പാതയിൽ പോരാട്ടം ഏറ്റെടുത്തു.
നെഹ്റുവും വല്ലഭായ് പട്ടേലും ശാസ്ത്രിയും അംബേദ്കറുമൊക്കെ മുൻനിരയിൽ പോരാടി. ബ്രിട്ടീഷ് ഭീകരതയ്ക്കെതിരെ സായുധ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തു സുഭാഷ് ചന്ദ്രബോസ്. അറിയപ്പെട്ടവരും അല്ലാത്തവരുമായി എത്ര എത്ര മഹാന്മാർ. രാജ്യത്തിനായി പോരാടിയ ആ മഹാന്മാരെ സ്മരിച്ചു കൊണ്ട്,
സ്വാതന്ത്ര്യ ദിനാശംസകൾ
Leave a Comment
Your comment will be visible after admin approval.