ഇറാനിൽ യു.എസ് വിമാനം തകർന്നത് ചൈനീസ് നിർമിത മിസൈൽ ഏറ്റെന്ന് റിപ്പോർട്ട്

Global Indian Writer · June 1, 2026 · 1 min read · 0 Comments · 0 Shares

വാഷിങ്‌ടൺ: കഴിഞ്ഞ മാസം തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നുവീണ യു.എസ് എഫ്-15 യുദ്ധവിമാനം ചൈനീസ് നിർമിത ഷോൾഡർ-ഫയർഡ് മിസൈൽ ഏൽക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിനിടെ ഇറാന് ചൈന കൂടുതൽ സൈനിക സഹായങ്ങൾ നൽകിയിട്ടുണ്ടാകാമെന്നും എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സ്റ്റെൽത്ത് വിമാന സാങ്കേതികവിദ്യയും ദീർഘദൂര റഡാർ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ശത്രുക്കളുടെ റഡാറുകളിലും മറ്റ് സെൻസറുകളിലും പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ വിമാനങ്ങളെ സഹായിക്കുന്ന നൂതനമായ സാങ്കേതികവിദ്യയാണ് ‘സ്റ്റെൽത്ത്’

യു.എസ് എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ പോലുള്ള അത്യാധുനിക യുദ്ധവിമാനങ്ങളെ ട്രാക്ക് ചെയ്യാനുള്ള ഇറാന്റെ കഴിവ് വർധിപ്പിക്കാൻ ഈ ഉപകരണങ്ങൾ സഹായിച്ചിട്ടുണ്ടാകാമെന്ന് യു.എസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

ഇത് മാൻപ്പാഡ്‌സ് വിഭാഗത്തിൽപ്പെട്ട മിസൈലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തോളിൽവെച്ച് വിക്ഷേപിക്കാവുന്ന, ഏകദേശം ഏഴ് അടി നീളവും 40 പൗണ്ട് ഭാരവുമുള്ള ചെറിയ മിസൈലുകളാണിവ. വിമാനം തകർന്നതിനെത്തുടർന്ന് ക്രൂ അംഗങ്ങളെ കണ്ടെത്താനായി 36 മണിക്കൂർ നീണ്ട തിരച്ചിലായിരുന്നു നടന്നത്.

വിമാനം എങ്ങനെയാണ് തകർന്നതെന്ന് യു.എസ് അധികൃതർ ഇപ്പോഴും അന്വേഷിച്ചുവരികയാണ്. പതിറ്റാണ്ടുകൾക്കിടെ ശത്രുക്കളുടെ ആക്രമണത്തിൽ യു.എസ് യുദ്ധവിമാനം തകരുന്ന ആദ്യത്തെ സംഭവമായിരിക്കാം ഇതെന്നാണ് വിലയിരുത്തൽ.

Share this story

Leave a Comment

Your comment will be visible after admin approval.