വാഷിങ്ടൺ: യുഎസിലെ ജാക്‌സണിൽ കവർച്ചയ്ക്കിടെ മോഷ്ടാവ് ഇന്ത്യൻ വംശജനായ കടയുടമയെ വെടിവെച്ചുകൊന്നു. പ്രതി ഒളിവിലാണ്. ഗുജറാത്തിലെ മെഹ്‌സാന സ്വദേശിയായ സുരേഷ് പരസോത്തംദാസ് പട്ടേൽ (57) ആണ് ടെന്നസിയിലെ ജാക്‌സണിൽ സായുധ കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പട്ടേൽ തന്റെ പുതിയ കടയായ ‘റിഡ്ജ്‌ക്രസ്റ്റ് സെല്ലാർസ്’ തുറന്നത്.
അജ്ഞാതനായ പ്രതി കടയ്ക്കുള്ളിൽ പ്രവേശിച്ച് ആയുധം കാണിച്ച് ജീവനക്കാരോട് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പോലീസ് വ്യക്തമാക്കി.
ജീവനക്കാരന്റെ കൈയിൽ നിന്ന് പണം വാങ്ങിയ ശേഷം അയാൾ പലതവണ വെടിയുതിർക്കുകയും പട്ടേലിന് വെടിയേൽക്കുകയും ചെയ്തു. വെടിയേൽക്കുമ്പോൾ അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
കടയിലെ 70 കാരിയായ ജീവനക്കാരിക്കും പരിക്കേറ്റു
Leave a Comment
Your comment will be visible after admin approval.