ടോക്കിയോ: ജപ്പാനിലെ കുമമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ആഘാതത്തിനു പുറമെ ദുരിതബാധിതരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കി കനത്ത വേനൽച്ചൂടും.വീടുകൾ തകരുകയും റോഡുകൾ പിളരുകയും കെട്ടിടങ്ങൾ നിലംപൊത്തിയതും മാത്രമല്ല, കുടിവെള്ളവും വൈദ്യുതിയും ലഭ്യമല്ലാതെ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ദൈനംദിന ജീവിതം കനത്ത വേനൽച്ചൂടിൽ ആശങ്കയുയർത്തുകയാണ്.
ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നതായി കുമമോട്ടോ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള യാത്സുഷിറോ നഗരത്തിലെ ഏകദേശം 58,000 വീടുകളിൽ രണ്ടുദിവസം പിന്നിട്ടിട്ടും പല സ്ഥലങ്ങളിലും കുടിവെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. തകർന്ന ജലവിതരണ ശൃംഖല നന്നാക്കുന്നത് അതീവ സങ്കീർണമായ ജോലിയാണെന്നും ഇത് പൂർത്തിയാക്കാൻ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുക്കുമോയെന്ന് പോലും പറയാനാകാത്ത അവസ്ഥയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.
വേനൽച്ചൂട് രൂക്ഷമായതിനാൽ വെള്ളത്തിന്റെ അഭാവം ജനങ്ങളെ ഏറ്റവും കൂടുതൽ വലക്കുയാണ്.ഭൂഗർഭ ജലപൈപ്പുകൾ വ്യാപകമായി തകർന്നതിനാൽ പുനഃസ്ഥാപനത്തിന് ഏറെ സമയമെടുക്കുന്നതാണ് കാരണം. ഏകദേശം 35 ഡിഗ്രി സെൽഷ്യസ് ചൂടും ഉയർന്ന ഈർപ്പവും രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ പ്രയാസകരമാക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ നൽുന്ന വിവരം.
Leave a Comment
Your comment will be visible after admin approval.