അഞ്ച് സ്ത്രീകളെ ആക്രമിച്ച ഹൂസ്റ്റൺ സ്വദേശിക്ക് നാല് ജീവപര്യന്തം തടവ്

Global Indian Writer · June 6, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ഹൂസ്റ്റൺ : ഹൂസ്റ്റണിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ വെച്ച് സ്ത്രീകളെ തോക്കുചൂണ്ടി ക്രൂരമായി ലൈംഗികാക്രമണത്തിന് ഇരയാക്കിയ 20-കാരന് കോടതി നാല് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജെയ്ഡൻ ഡെമൗഷെ എന്ന യുവാവിനാണ് ഹാരിസ് കൗൺടി കോടതി കടുത്ത ശിക്ഷ നൽകിയത്.

2024 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നോർത്ത് ഹൂസ്റ്റണിലെ ‘ഏക്കേഴ്‌സ് ഹോംസ്’ പ്രദേശത്തെ അപ്പാർട്ട്മെന്റുകളിൽ താമസിച്ചിരുന്ന അഞ്ച് സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടത്.

മുഖംമൂടി ധരിച്ചും തോക്ക് ചൂണ്ടിയും അപ്പാർട്ട്മെന്റുകളിൽ അതിക്രമിച്ചു കയറിയായിരുന്നു ഇയാളുടെ ആക്രമണങ്ങൾ. ഇരകളിൽ ചിലർ കോടതിയിൽ നൽകിയ സാക്ഷിമൊഴികളിൽ, ഈ സംഭവത്തിന് ശേഷം തങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്നും മാനസികമായി തകർന്നുപോയെന്നും വ്യക്തമാക്കി.

ഇയാൾക്കെതിരെയുള്ള നാല് ലൈംഗികാക്രമണ കേസുകളിൽ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് പേട്ടൻ പീബിൾസ് നാല് വ്യത്യസ്ത ജീവപര്യന്തം ശിക്ഷകൾ വിധിച്ചത്.

കോടതി വിധിയനുസരിച്ച് പ്രതിക്ക് 2056-ന് മുൻപ് യാതൊരു കാരണവശാലും പരോൾ ലഭിക്കില്ല. സമൂഹത്തിന് ഭീഷണിയായ ഒരു അക്രമിക്കെതിരെ അതിജീവിച്ചവരുടെ ധീരതയെ മാനിച്ചുകൊണ്ട് നൽകിയ മാതൃകാപരമായ ശിക്ഷയാണിതെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു

Share this story

Leave a Comment

Your comment will be visible after admin approval.