കലിഫോർണിയ:സാനോസെ നഗരത്തിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം 22 കാക്കനാട് ലെയ്ൻ മറ്റത്ത് ഹൗസിൽ ആൻ മേരി മാത്യു എന്നിവരാണ് മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആൻ. ജേക്കബും വിദേശത്താണ്. അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു.
ആനിനെ ഫ്ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ളാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. കൊല്ലപ്പെട്ട രണ്ടുപേരുടെയും പ്രതിയായ യുവതിയുടെയും കുടുംബം ഒരേ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. വിലങ്ങല്ലൂർ സ്വദേശി വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. അദ്ദേഹം അവിടെ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
ഓഗസ്റ്റ് 28ന് യുഎസ് പ്രാദേശികസമയം 1.53ന് സാനോസെയിലെ ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിലാണ് സംഭവമെന്നാണ് കേസ് അന്വേഷിക്കുന്ന സാനോസെ പൊലീസ് ഡിപ്പാർട്മെന്റ് നൽകുന്ന വിവരം.
Leave a Comment
Your comment will be visible after admin approval.