ഡാളസ്സിൽ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു

Global Indian Writer · August 18, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

റോലെറ്റ്, ടെക്സസ്: കോളേജിൽ ചേരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 18 വയസ്സുള്ള കമില ഫ്യൂണ്ടെസ് എന്ന യുവതിയെ കാണാതായി. വില്ലനോവ യൂണിവേഴ്സിറ്റിയിൽ സിവ്‌വിൽ എൻജിനീയറിങ് പഠനത്തിനായി സ്‌കോളർഷിപ്പ് ലഭിച്ച കമില, യാത്രയ്ക്ക് തൊട്ടുമുൻപാണ് അപ്രത്യക്ഷയായത്.

ഓഗസ്റ്റ് 13, വ്യാഴാഴ്ച പുലർച്ചെ.കാണാതായ ദിവസം നോർത്ത് ഗാർലൻഡിലെ ‘ചെഡാർസ് റെസ്റ്റോറന്റിന്’ സമീപമുള്ള ഒഴിഞ്ഞ പാർക്കിങ് ലോട്ട്. കാറിൽ കമിലയുടെ ഫോണും താക്കോലും കണ്ടെത്തിയിരുന്നു

പാസ്‌പോർട്ടും ജനന സർട്ടിഫിക്കറ്റും അവൾ സൂക്ഷിച്ചിരുന്ന ലോക്കറിൽ നിന്നും കാണാതായിട്ടുണ്ട്.

അന്വേഷണം: റോലെറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ഊർജ്ജിതമാക്കി. വിവരങ്ങൾ ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് കുടുംബം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.