(എബി മക്കപ്പുഴ)
വാഷിംഗ്ടൺ:അർജുനൻ എന്ന ഇന്ത്യൻ വംശജനായ 17 വയസുള്ള വിദ്യാർത്ഥിയുടെ സമീപകാലത്തെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷം പോലീസ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടു. കൊലപാതകം എങ്ങനെ നടത്താമെന്നു ചാറ്റ് ജിപിടിയിൽ ദിവസങ്ങളായി തെരയുകയും കൊല തന്റെ വീട്ടിൽ തന്നെ നടത്തുകയും ചെയ്തതായി പൊലീസിന് റിപ്പോർട്ട് ചെയ്തു.
ആക്ടണിൽ താമസിച്ചു കൊണ്ടിരുന്ന സ്വന്തം അമ്മയെയും ഇളയ സഹോദരനെയും വീടിനുള്ളിൽ വെച്ച് അതി ക്രൂരമായി കൊല നടത്തി ഒളിവിൽ താമസിച്ചു വന്ന അർജുൻ അരവിന്ദനെ ബുധനാഴ്ച പുലർച്ചെക്കാണു പോലീസ് പിടി കൂടിയത്
ആക്ടൺ-ബോക്‌സ്ബറോ റീജണൽ ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ് അർജുൻ. അമ്മ സുധ വെങ്കടേശൻ (45), സഹോദരൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെ പഠിപ്പിക്കാനായി വീട്ടിലെത്തിയ അധ്യാപകന് വീടിന്റെ വാതിൽ തുറക്കാനോ ഉള്ളിലുള്ളവരെ ബന്ധപ്പെടാനോ സാധിച്ചില്ല. തുടർന്ന് അധ്യാപകൻ അർജുന്റെ പിതാവിനെ വിവരമറിയിച്ചു. ജോലിസ്ഥലത്തായിരുന്ന പിതാവും ഭാര്യയെയും മക്കളെയും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ അദ്ദേഹം ആക്ടൺ പോലീസിന്റെ സഹായം തേടുകയായിരുന്നു.
Leave a Comment
Your comment will be visible after admin approval.