കോടികൾ കൊടുത്ത് വാങ്ങിയ ലക്ഷ്വറി ബസുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസി

Global Indian Writer · July 16, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കോടികൾ കൊടുത്ത് വാങ്ങിയ ലക്ഷ്വറി ബസുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസി. നാല് കോടി മുടക്കി വാങ്ങിയ രണ്ട് ലക്ഷ്വറി ബസുകൾ സെൻട്രൽ വർക് ഷോപ്പുകളിൽ നിരത്തിലിറക്കാനാകാതെ കിടക്കുകയായിരുന്നു. മുൻമന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും സർക്കാർ നികുതിയിളവ് നൽകാത്തതിനാലാണ് ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ പോയത്. ബസ് ഉടൻ സർവീസ് ആരംഭിക്കുമെന്ന് മീഡിയ വൺ വാർത്തയിൽ ഇടപെട്ട് ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു.

‘നിലവിൽ രണ്ട് ബസുകളാണ് നമ്മുടെ പക്കലുള്ളത്. ഇത്തരത്തിലുള്ള ആഡംബര ബസുകൾ അധികം വാങ്ങുന്നത് സർക്കാരിന്‍റെ നിലപാടല്ല. എങ്കിലും, വാങ്ങിയ രണ്ട് ബസുകൾ ഉപയോഗിക്കും.’ മന്ത്രി വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.