പി പി ചെറിയാൻ
മിസോറി: മിസോറിയിൽ നവജാത ശിശുവിനെ തൊട്ടിലിന് പകരം അടുപ്പിൽ (Oven) വെച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ചു. മരിയ തോമസ് (28) എന്ന യുവതിയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടത്.
ഒരു കുട്ടിയുടെ ക്ഷേമത്തിന് ഗുരുതരമായ കുറ്റം ചെയ്തതിൽ മരണത്തിന് കാരണമായി- ചൊവാഴ്ച കോടതിയിൽ മാരിയാ തോമസ് കുറ്റം സമ്മതിച്ചു.
2024 ഫെബ്രുവരിയിലാണ് ഒരു മാസം പ്രായമുള്ള സാറിയ തോമസ് എന്ന കുഞ്ഞ് ഗുരുതരമായ പൊള്ളലേറ്റ് മരിച്ചത്.കുഞ്ഞിനെ ഉറക്കാൻ കിടത്തിയപ്പോൾ മാറിപ്പോയി ഒവനിൽ വെച്ചുപോയതാണെന്നായിരുന്നു മരിയ തോമസിന്റെ വാദം.
കൊലപാതക കുറ്റം ഒഴിവാക്കിക്കൊണ്ട്, കുട്ടിയുടെ ജീവന് അപായം വരുത്തിയെന്ന കുറ്റം (Endangering the welfare of a child) അംഗീകരിച്ചാണ് ജാക്സൺ കൗണ്ടി കോടതി 13 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
Leave a Comment
Your comment will be visible after admin approval.