കുർബാനക്കിടെ കുരിശ് തലയിൽ വീണ് പുരോഹിതന് ദാരുണാന്ത്യം

Global Indian Writer · October 19, 2026 · 1 min read · 0 Comments · 0 Shares

ക്വിറ്റോ: മരണത്തെക്കുറിച്ച് വിശ്വാസികളോട് പ്രസംഗിച്ച് നിമിഷങ്ങൾക്കകം കൂറ്റൻ കുരിശ് തലയിലേക്ക് വീണ് കത്തോലിക്കാ പുരോഹിതന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിലെ പുരോഹിതനായ ഫാ. പാട്രിസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. ശനിയാഴ്ച നടന്ന കുർബാനക്കിടെ അൾത്താരക്ക് പിന്നിൽ സ്ഥാപിച്ചിരുന്ന വലിയ കുരിശ് തലയിലേക്ക് വീഴുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്ന കുർബാനക്കിടെയായിരുന്നു അപകടം.

മരണത്തെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു ദുരന്തം. മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നതിനു പകരം ദൈവത്തിനും പ്രിയപ്പെട്ടവർക്കുമായി കൂടുതൽ സമയം മാറ്റിവെക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

“ഇവിടെ നമ്മളെല്ലാവരും ഒരുനാൾ മരിക്കും. ചില കാര്യങ്ങൾക്കായി ചെലവഴിക്കുന്ന സമയത്തേക്കാൾ അർഥവത്തായിരിക്കാം ദൈവത്തോടൊപ്പം ചെലവഴിക്കുന്ന സമയം” എന്നായിരുന്നു പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞത്. തുടർന്ന് വിശ്വാസികൾക്ക് അനുഗ്രഹം നൽകാനുള്ള പ്രാർഥന ആരംഭിക്കുന്നതിനിടെയാണ് പിന്നിലുണ്ടായിരുന്ന കുരിശ് ഇളകി അദ്ദേഹത്തിന്റെ തലയിലേക്ക് വീണത്.
ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് വിശ്വാസികളെ ഓർമിപ്പിച്ച പുരോഹിതന്റെ വാക്കുകൾക്കു പിന്നാലെയുണ്ടായ ദാരുണമായ അപകടം

Share this story

Leave a Comment

Your comment will be visible after admin approval.