കുട്ടികളുടെ മുന്നിൽ വെച്ച് ഭാര്യയെ 26 തവണ കുത്തിപ്പരിക്കേൽപ്പിച്ചയാൾക്ക് 30 വർഷം തടവ്

Global Indian Writer · September 13, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഐഡഹോ: ഐഡഹോയിൽ മക്കളുടെ മുന്നിൽ വെച്ച് ഭാര്യയെ 26 തവണ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ 47-കാരനായ യുവാൻ ഡിയേഗോ റാമോസ് ലോപ്പസിന് സെപ്തംബര് 10 ന് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 15 വർഷത്തെ ശിക്ഷ അനുഭവിക്കണം.സെപ്തംബര് 0 ന്

കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ലോപ്പസ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ദമ്പതികളുടെ 16 വയസ്സുള്ള മകൻ ലോപ്പസിനെ പ്രതിരോധിക്കുകയും 911-ൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി ഒറേഗണിൽ വെച്ചാണ് പിടിയിലായത്.

കടുത്ത ഗാർഹിക പീഡന ചരിത്രമുള്ള പ്രതിയോട്, “കൊലപാതകം ഒഴിച്ചാൽ ഇതിലും ഗുരുതരമായ മറ്റൊരു കുറ്റകൃത്യമില്ല” എന്നും “നിങ്ങൾ സമൂഹത്തിന് വലിയൊരു ഭീഷണിയാണ്” എന്നും ശിക്ഷ വിധിച്ച് ജഡ്ജി നാൻസി ബാസ്കിൻ നിരീക്ഷിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയ്ക്ക് ശേഷം രക്ഷപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.